ദിലീപ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “വോയിസ് ഓഫ് സത്യനാഥൻ”. ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. ഫാമിലി എന്റർടൈനറായ ചിത്രം ജൂലൈ 14ന് തിയറ്ററുകളിൽ എത്തും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രം ആയിരിക്കും “വോയിസ് ഓഫ് സത്യനാഥൻ”.
പാണ്ടിപ്പട, പഞ്ചാബി ഹൗസ്, ചൈനാ ടൗൺ, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം ജനപ്രിയ നായകൻ ദിലീപും സംവിധായകൻ റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ. എം. ബാദുഷ, ഷിനോയി മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക