മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയ നടിയാണ് രംഭ. മലയാളത്തിൽ നിന്ന് വിട്ടു പോയെങ്കിലും രംഭയ്ക്കുള്ള ആരാധകരിൽ കുറവൊന്നും വന്നിട്ടില്ല. . സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം രംഭ പങ്കുവെക്കാറുണ്ട്.
മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടി രംഭ പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മകളുടെ സ്കൂളിൽ നടന്ന കോൺവെക്കേഷൻ ചടങ്ങിൽ ഭർത്താവ് ഇന്ദ്രനും മകൾ ലാന്യക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മകളുടെ നേട്ടത്തിൽ സന്തോഷം ഉണ്ടെന്നു പറഞ്ഞ് പങ്കുവെച്ച സ്കൂളിൽ നിന്നുള്ള ചിത്രത്തിൽ വേദിയിൽ നിന്ന് സംസാരിക്കുന്നതും സമ്മാനം കയ്യിൽ പിടിച്ചു നിൽക്കുന്ന മകളുടെ ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി. നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ നൽകി രംഗത്ത് വന്നത്. പതിനഞ്ചാം വയസ്സിൽ സർഗ്ഗം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് നടി പിന്നീട് തമിഴിലും ഹിന്ദിയിലും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക