കേരളത്തിൽ കാലവർഷം ക്തി പ്രാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പിൽ മാറ്റം വന്നിരിക്കുന്നത് . വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും മലപ്പുറത്തുമാണ് യെല്ലോ അലർട്ട്. ബാക്കി ജില്ലകളിൽ ഗ്രീൻ അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക