കാരറ്റ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്ക് നല്ലതാണ്.
കാരറ്റിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യും. ആന്റിഓക്സിഡന്റുകളോടൊപ്പം പോഷകങ്ങളും കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും ചുളിവുകൾ ഉണ്ടാകുന്നത് തടയുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കാരറ്റ് ഫേസ് മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. കാരറ്റിലെ വൈറ്റമിൻ എ അമിതമായ എണ്ണ പുറന്തള്ളുകയും ചെയ്യുന്നു. ഇത് എണ്ണമയമുള്ള ചർമ്മത്തിന് മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചർമ്മത്തെ ജലാംശം നൽകുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമ്മത്തിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
പൊട്ടാസ്യം സമ്പുഷ്ടമായ കാരറ്റ് ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നു. രണ്ട് ടീസ്പൂൺ കാരറ്റ് പേസറ്റും രണ്ട് ടീസ്പൂൺ പാലും ചേർത്ത് മുഖത്തിടുന്നത് സൺ ടാൺ മാറാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോഗിക്കാം.
തൈര്, കാരറ്റ് ജ്യൂസ്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാം. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഈ ഫേസ് പാക്ക് സഹായിക്കും.
ഒരു കാരറ്റ് നല്ല പോലെ പേസ്റ്റാക്കി എടുക്കുക. ശേഷം ഈ പേസ്റ്റിലേക്ക് തൈര്, കടല മാവ്, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിന് ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകാം. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമത്തിൽ അധികമായി ഉണ്ടാകുന്ന എണ്ണ നീക്കം ചെയ്യാൻ സഹായിക്കും.
സൂര്യനിൽ നിന്നുള്ള കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ കാരറ്റ് ഉപയോഗിച്ച് ഒരു സ്പ്രേ തയാറാക്കാം. കാരറ്റ് ജ്യൂസും റോസ് വാട്ടറും തുല്യ അളവിലെടുത്ത് സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക. ഈ മിശ്രിതം മുഖത്തും ശരീരത്തിലും സ്പ്രേ ചെയ്യുന്നത് യുവിഎ രശ്മികളിൽനിന്നും ത്വക്കിനെ സംരക്ഷിക്കും.
പ്രായം കൂടുമ്പോഴുണ്ടാകുന്ന ചിഹ്നങ്ങളാണ് മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ. ഈ ചുളിവുകളെ പ്രതിരോധിക്കാനായി കാരറ്റ് ജ്യൂസും കറ്റാർവാഴ ജെല്ലും തുല്യ അളവിലെടുത്തു ഒരുമിച്ചു ചേർത്തു മുഖത്ത് പുരട്ടാം. ചർമത്തിൽ പ്രോട്ടീനിന്റെ ഉല്പാദനം വർധിപ്പിക്കാനും ചുളിവുകളെ പ്രതിരോധിക്കാനും ഈ മിശ്രിതത്തിനു ശേഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക