നടന് പൂജപ്പുര രവി അന്തരിച്ചു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. 86 വയസായിരുന്നു.
വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു.
സ്റ്റേജ് നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു . 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. നിരവധി ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏകദേശം അദ്ദേഹം 600 സിനിമകളിലോളം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പൂജപ്പുരയില്‍ മാധവന് പിള്ളയുടെയും ഭവാനിയമ്മയുടെയും നാല് മക്കളില്‍ മൂത്തയാളായാണ് പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍, തിരുമല ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തങ്കമ്മയാണ് ഭാര്യ. ലക്ഷ്മി, ഹരി കുമാര്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക