ദുബൈ: കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുബൈയില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന് ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയിച്ചു. ഈ വര്‍ഷം 20000 പുതിയ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവന്നു. തൊഴില്‍ തേടുന്ന രീതി മാറി, തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കള്‍ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക