റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത “കാസനോവ” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമായിരുന്നു അർജുൻ നന്ദകുമാർ. തുടർന്ന് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാനും താരത്തിന് കഴിഞ്ഞു.
ഷൈലോക്ക്, മിസ്റ്റർ ഫ്രോഡ്, സുസുധി വാത്മീകം, റേഡിയോ ജോക്കി, ജെയിംസ് ആൻഡ് ആലീസ്, മാസ്റ്റർ പീസ്, കോടതി സമക്ഷം ബാലൻ വക്കീൽ, അഞ്ചാം പാതിര, ജമ്നാപ്യാരി, മരക്കാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിനായി.
ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം പങ്കുവെച്ചുകൊണ്ട് താരം രംഗത്തെത്തി. താനൊരു അച്ഛനായ സന്തോഷമാണ് താരം പങ്കുവെക്കുന്നത്. 2021 ജൂൺ 21നായിരുന്നു അർജുൻ നന്ദകുമാറും ദിവ്യ പിള്ളയും വിവാഹിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക