വിവാഹ മണ്ഡപത്തിൽ നിന്ന് പോലീസ് ബലംപ്രയോഗിച്ചു കൊണ്ടുപോയ ആൽഫിയ-അഖിൽ വിവാഹം നാളെ
തിരുവനന്തപുരം കോവളത്തെ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിൽ നിന്ന് വിവാഹത്തിന് തൊട്ടുമുമ്പ് പോലീസ് ബലംപ്രയോഗിച്ച് കൊണ്ടുപോയ ആൽഫിയ നാളെ അഖിലിന്റെ ഭാര്യയാകും. ആൽഫിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും കായംകുളം സ്വദേശിയായ ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെ കായംകുളം പോലീസ് ആൽഫിയെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ALFIYAബന്ധുക്കളോടൊപ്പം പോകാൻ ആൽഫിയ തയ്യാറാവാത്തതിനെ തുടർന്ന് പോലീസ് സ്വകാര്യ വാഹനത്തിലേക്ക് ആൽഫിയെ ബലം പ്രയോഗിച്ച് കയറ്റുകയായിരുന്നു.പോലീസിനൊപ്പം ബന്ധുക്കൾ ഉണ്ടായിരുന്നുവെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. പിന്നീട് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ ആൽഫിയ അഖിലിനൊപ്പം പോകണം എന്ന് വ്യക്തമാക്കി. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ മജിസ്ട്രേറ്റ് പരാതി തീർപ്പാക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് അഖിലും ആൽഫിയും തമ്മിൽ പരിചയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക