മുതിർന്ന ഐപിഎസ് ഓഫീസറായ രവി സിൻഹ ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് മേധാവിയായി നിയമിതനായി. 2023 ജൂൺ 30ന് കാലാവധി പൂർത്തിയാക്കുന്ന സാമന്ത് കുമാർ ഗോയലിന് പകരക്കാരനായാണ് രവി സിൻഹ എത്തുന്നത്. റോയുടെ പുതിയ മേധാവിയായി സിൻഹയെ നിയമിച്ചതായി ഉത്തരവ് പുറത്തിറക്കി. നിലവിൽ രണ്ടു വർഷത്തേക്ക് ആണ് റോയുടെ സെക്രട്ടറിയായി സിൻഹ നിയമിതനാവുന്നത്.
നിലവിൽ ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സിൻഹ ഛത്തീസ്ഗഡ് കേഡറിലെ 1988 ബാച്ചിലെ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനാണ്. സിംഹയുടെ നിയമനത്തിനായി ക്യാബിനറ്റ് അപ്പോയിൻമെന്റ് കമ്മിറ്റി അംഗീകാരം നൽകി എന്ന് പേഴ്സണൽ മന്ത്രാലയം നൽകിയ ഉത്തരവിൽ പറയുന്നു. ഇന്ത്യയുടെ ബാഹ്യ രഹസ്യാന്വേഷണ ഏജൻസിയാണ് റോ
പ്രതികരിക്കാൻ ഇവിടെ എഴുതുക