വണ്ടര്‍ വുമണ്‍ നായിക ഗാല്‍ ഗാഡോട്ട് നായികയായെത്തുന്ന ‘ഹേര്‍ട്ട് ഓഫ് സ്റ്റോണിന്റെ’ ട്രെയിലര്‍ പുറത്ത്. ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശമായി ആലിയ ഭട്ടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നുണ്ട്.
സിനിമയില്‍ ആലിയ ഭട്ടിന്റേത് പ്രതിനായിക വേഷമാണെന്നാണ് സിനിമയുടെ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന സ്പൈ-ആക്ഷന്‍ ത്രില്ലര്‍ ബ്രസീലില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അവതരിപ്പിച്ചത്.
ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍. ആക്ഷന്‍ കൂടുതല്‍ പ്രാധാന്യമുള്ള ചിത്രത്തില്‍ ഏജന്റ് റേച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ഗാല്‍ ഗാഡറ്റ് അവതരിപ്പിക്കുന്നത്. ലോകസമാധാനത്തിനായുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമായി ദ ഹാര്‍ട്ട് എന്ന് വിളിക്കുന്ന ഒരു ലക്ഷ്യത്തിനുള്ള പോരാട്ടമാണ് സിനിമ.
ദ വിമന്‍ ഇന്‍ ബ്ലാക്ക്, ദ എയറോനട്സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബ്രിട്ടീഷ് സംവിധായകന് ടോം ഹാര്‍പ്പറാണ് സിനിമ ഒരുക്കുന്നത്. ഗ്രെഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസൺ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക