ജൂൺ 29ന് റിലീസിന് ഒരുങ്ങി നിഖിൽ ചിത്രം സ്പൈ
എഡിറ്റർ ഗാരി ബി എച്ച് ആദ്യമായി സംവിധാനം ചെയ്തു നിഖിൽ നായകനാകുന്ന ത്രില്ലർ ചിത്രം സ്പൈ ജൂൺ 29ന് റിലീസ് ചെയ്യും. എന്റർടൈൻമെന്റിന്റെ ബാനറിൽ കെ. രാജശേഖർ റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിലെ ചില രംഗങ്ങൾ കണ്ടതിനുശേഷമാണ് ഗംഭീര അഭിപ്രായം തോന്നിയതിനു പിന്നാലെ ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപ മുടക്കി നോൺ തിയേറ്റർ റൈറ്റ്സ് സ്വന്തമാക്കിയത്. നിഖിൽ സിദ്ധാർത്ഥ നായകനായി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ മേനോൻ ആണ് നായിക. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ഈ ചിത്രം എന്ന് നിർമ്മാതാവ് കെ രാജശേഖർ റെഡി അറിയിച്ചിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക