തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ തലമുടി വളരാന്‍ കഴിക്കേണ്ട മികച്ച ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
ഒന്ന്…
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്…
മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
മൂന്ന്…
ബദാം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, വിറ്റാമിന്‍ ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
നാല്…
നാരങ്ങ, ഓറഞ്ച് പോലെയുള്ള സിട്രിസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സി ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അഞ്ച്….
വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.ഒന്ന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക