സംസ്ഥാനത്ത് ഈ വർഷത്തെ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് മല്ലാർ, കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നിക്ക്, കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എസ് സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി എസ് ജെ ചേതന ഒന്നാം റാങ്ക് നേടിയപ്പോൾ കോഴിക്കോട് സ്വദേശി സൂര്യദേവ വിനോദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
എസ് ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്ക് നേടി. റാങ്ക് ജേതാക്കൾക്ക് മന്ത്രി ആർ ബിന്ദു അഭിനന്ദനങ്ങൾ അറിയിച്ചു. 49671 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ 24325 പെൺകുട്ടികളും 25346 ആണ് ആൺകുട്ടികളും ഉണ്ട്. 154 പേർ ആദ്യത്തെ ആയിരം റാങ്കിൽ യോഗ്യത നേടിയ എറണാകുളം ജില്ലയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 135 പേരുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക