പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹത്തിലെ പ്രണയ ഗാനം പുറത്തിറങ്ങി. കണ്ടു കണ്ടു എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.
ബി.കെ ഹരിനാരായാണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. രജിഷ വിജയൻ, സൈജു കുറുപ്പ് എന്നിവരുടെ പ്രണയരംഗമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രജിഷ വിജയന്, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എ്ന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. B3M ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിജയ രാഘവന്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക