യോഗ ദിനം ആചരിക്കാൻ ധ്രുവപ്രദേശങ്ങളും ഒരുങ്ങുകയാണ്. 21ന് രാജ്യാന്തര യോഗാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആർട്ടിക്കിലെയും അന്റാർട്ടിക്കയിലെയും ഇന്ത്യൻ ഗവേഷണ കേന്ദ്രങ്ങളിൽ യോഗ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു; പ്രതിരോധിക്കാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം
ഹിമാദ്രി, ഭാരതി സ്റ്റേഷനുകളിൽ യോഗ ക്ലാസുൾപ്പെടെ ഉണ്ടാകുമെന്ന് ആയുഷ് മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. 34 രാജ്യങ്ങളിലായി ഇന്ത്യൻ നാവിക കേന്ദ്രങ്ങളിലും തുറമുഖങ്ങളിലും കപ്പലുകളിലും ‘യോഗയുടെ സമുദ്രവലയം’ എന്ന പേരിൽ യോഗദിനാചരണം നടത്താനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക