ജാതി രാഷ്ട്രീയം പറയുന്ന ചിത്രമല്ലെങ്കിലും ജാതിവ്യവസ്ഥയെ ട്രോളുകയായിരുന്നു “മധുര മനോഹര മോഹ”ത്തിലൂടെ ചെയ്തതെന്ന് സംവിധായിക സ്റ്റെഫി സേവിയർ. “സമൂഹത്തിൽ ഇന്നും ജാതിവ്യവസ്ഥ നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ ഇതൊരു ജാതി പൊളിറ്റിക്സ് പറയുന്ന സിനിമയല്ല. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളിൽ പോലും പലയിടങ്ങളിലും വിവേചനം കാണാം. ഇത്തരത്തിലുള്ള ജാതിവ്യവസ്ഥയെ ഒരു സറ്റയർ രൂപത്തിൽ കഥയ്ക്ക് ഒത്തുപോകുന്ന രീതിയിൽ ചെറിയ രീതിയിൽ ട്രോളനാണ് ഞങ്ങൾ ശ്രമിച്ചിരിക്കുന്നത് ” പ്രസ് മീറ്റിൽ പങ്കെടുത്തു കൊണ്ട് സംവിധായിക സ്റ്റെഫി പറഞ്ഞു.
ചിത്രത്തിന്റെ നിർമ്മാതാവും, തിരക്കഥാകൃത്തുക്കളായ ജയ് വിഷ്ണു, മഹേഷ് ഗോപാൽ, എഡിറ്റർ മാളവിക, ചിത്രത്തിലെ താരങ്ങളായ സൈജു കുറിപ്പ്, രജീഷാ വിജയൻ, ആർഷ ബൈജു, അൽത്താഫ് സലീം, സംഗീതസംവിധായകൻ ജിബിൻ ഗോപാൽ എന്നിവരും പ്രസ് മീറ്റിൽ സംവിധായികക്കൊപ്പം പങ്കെടുത്തു. നവാഗതനായ ജിബിൻ ഗോപാൽ പശ്ചാത്തല സംഗീതവും പ്രൊമോസോങ്ങും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, ബിന്ദു പണിക്കർ, ബിജു സോപാനം, സുനിൽ സുഗത എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക