മലപ്പുറം ചുങ്കത്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന എടക്കര മൂപ്പിനിപ്പാറയിൽ റെനിയുടെ മകൻ റെൻസൺ (19)ആണ് മരിച്ചത്. മഞ്ചേരി ഏറനാട് കോളേജിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച റെൻസൺ.
സംഭവത്തിനുശേഷം ഓടിക്കൂടിയ നാട്ടുകാർ റെൻസണെ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വളവിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ എത്തിയത് കണ്ട് ബ്രേക്ക് ചവിട്ടിയതോടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക