2021 ലെ അച്ചടി ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കും ചിത്രങ്ങൾക്കുമായി കേരള ഒളിമ്പിക് അസോസിയേഷൻ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ സ്പോർട്സ് എഡിറ്റർ ജോബി ജോർജ് ദൃശ്യമാധ്യമത്തിലെ മികച്ച കായിക റിപ്പോർട്ടിനുള്ള പുരസ്കാരത്തിന് അർഹനായി.
സംസ്ഥാന സർക്കാർ കോവിഡിന് ഏർപ്പെടുത്തിയ ലോക് ഡൗൺ പിൻവലിച്ചതിനുശേഷം കളിക്കളങ്ങൾ അടച്ചിടുന്നത് കായികതാരങ്ങളെ ബാധിക്കുന്നതിനെ കുറിച്ച് തയ്യാറാക്കിയ “തുറക്കണം കളിക്കളങ്ങൾ” എന്ന റിപ്പോർട്ടാണ് ജോബിയെ പുരസ്കാരത്തിന് അർഹനാക്കിയത്. 50000 രൂപയും ഫലകവുംഅടങ്ങുന്നതാണ് പുരസ്കാരം. “തുറക്കണം കളിക്കളങ്ങൾ” എന്ന പരമ്പര നേരത്തെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കായിക പുരസ്കാരമായ ജിവി രാജാ പുരസ്കാരത്തിനും അർഹത നേടിയിരുന്നു.
തെക്കൻ കേരളത്തിലെ തീരദേശ കാൽപന്തുകളിയുടെ പെരുമയും നിലവിലെ പ്രതിസന്ധികളും പ്രതിഫലിപ്പിക്കുന്ന “തീരം തേടുന്ന കാൽപന്തുകളി” എന്ന പരമ്പരക്ക് അച്ചടി മാധ്യമത്തിലെ മികച്ച കായിക റിപ്പോർട്ടർക്കുള്ള പുരസ്കാരം ദീപിക സീനിയർ റിപ്പോർട്ടർ തോമസ് വർഗീസ് കരസ്ഥമാക്കി. സുപ്രഭാതത്തിലെ പി.പി. അഫ്താബ് മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം സ്വന്തമാക്കി. എസ്.ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക