സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇ കൈമാറാൻ ഉറച്ച് പാക്കിസ്ഥാൻ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അടിയന്തരമായി ഉറപ്പുവരുത്തുകയാണ് ഈ കരാർ കൊണ്ട് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. രാജ്യാന്തര നാണയനിധിയിൽ നിന്നുള്ള ഫണ്ട് ലഭിക്കുന്നതിനുള്ള അനിശ്ചിതത്വവും പാക്കിസ്ഥാനെ ഇത്തരം ഒരു തീരുമാനമെടുക്കുന്നതിന് കാരണമാക്കി.
ധനമന്ത്രി ഇസഹാക്ക് ധറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇന്റർ- ഗവൺമെന്റൽ കോമേഴ്സ്യൽ ട്രാൻസാക്ഷൻസ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് തീരുമാനം.കറാച്ചി പോർട്ട് ട്രസ്റ്റും യുഎഇ സർക്കാരും തമ്മിൽ കരാറിലെത്താൻ ഒരു സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞവർഷമാണ് കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതിൽ യുഎഇ സർക്കാർ താൽപര്യം കാട്ടിയത്. അബുദാബി പോർട്ട് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോർട്ട്സിനാകും ഇനിമുതൽ തുറമുഖത്തിന്റെ നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക