കേരളത്തിൽ ബുധനാഴ്ച പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി. കൊല്ലത്ത് ഒരു ഡെങ്കിപ്പനി അടക്കം നാലു മരണവും പത്തനംതിട്ടയിലും എറണാകുളത്തും ഓരോ പനി മരണവും റിപ്പോർട്ട് ചെയ്തു.
കൊട്ടാരക്കര സ്വദേശി കൊച്ചു കുഞ്ഞു ജോൺ (70), ചവറ സ്വദേശിയായ അരുൺ കൃഷ്ണ(33), വയ്യാനം സ്വദേശി ബഷീർ (74), പത്തനംതിട്ട ജില്ലയിലെ മുണ്ട് കോട്ടയ്ക്കൽ സ്വദേശിനി അഖില, ചാത്തന്നൂർ സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ അഭിജിത്ത്, മൂവാറ്റുപുഴ ഐടിഐ വിദ്യാർത്ഥി സമദ് (18) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 37 ആയി. ഇതിൽ 21 മരണങ്ങളും ഡെങ്കിപ്പനി മൂലമാണ്.
സംസ്ഥാനത്ത് പനിമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ജനങ്ങൾ കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആയി ആചരിക്കണം എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക