മാമ്പഴത്തോട്ടത്തില്‍ നാശം സൃഷ്ടിച്ച കുരങ്ങുകളെ വിഷം നല്കി കൊന്ന കേസിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉധം സിംഗ് നഗര്‍ ജില്ലയിലെ കാശിപൂരിലെ മാമ്പഴത്തോട്ടത്തിലാണ് സംഭവം ഉണ്ടായത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ ഏഴ് കുരങ്ങുകളുടെ ജഡം കണ്ടെത്തിയതായി എഎസ്പി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 (എ), 11 (എല്‍) വകുപ്പുകള്‍, മൃഗ പീഡന നിയമം, വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷന്‍ 9/51 എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഭയ് പ്രതാപ് സിംഗ് പറഞ്ഞു.
ജയ്ത്പൂര്‍ ഘോഷി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തോട്ടം പരിപാലിക്കുന്ന ഛോട്ടേ ഖാന്, ഇമ്രാന്, അഫ്സല്, അന്‍വര്‍, ഇഖ്രാര്‍ ഷാ, നദീം, മുബാറിക്, മുഹമ്മദ്, ഇമാമുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളുടെ ക്രിമിനല്‍ ചരിത്രവും പോലീസ് പരിശോധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക