ആധാരം എഴുത്തുകാർക്ക് സബ് രജിസ്ട്രാർ ഓഫീസുകളിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. സബ് രജിസ്ട്രാർ ഓഫീസുകളിലെ കോഴ ഇടപാടുകൾക്ക് ആധാരം എഴുത്തുകാരിൽ ഒരു വിഭാഗം ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്ന വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്നാണ് രജിസ്ട്രേഷൻ വകുപ്പ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
‘ഇന്ന് മാത്രമല്ല എന്നും യോഗ ദിനം’; ചിത്രങ്ങൾ പങ്ക് വെച്ച് നടി ഹൻസിക
അനിയന്ത്രിതമായി രജിസ്ട്രേഷൻ ഓഫീസുകളിൽ കയറിയിറങ്ങുന്ന പക്ഷം ആധാരമെഴുത്ത് ലൈസൻസ് സസ്പെൻഡ് ചെയ്യും. മാത്രമല്ല, ഉദ്യോഗസ്ഥരുമായി ആധാരം എഴുത്തുകാർ നേരിട്ട് ഇടപെടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആധാരമെഴുത്തുകാർക്ക് ഫയലിംഗ് ഷീറ്റും മറ്റും വിതരണം ചെയ്യുന്നതിനാൽ ഓഫീസിനുള്ളിൽ പ്രവേശനം ലഭിക്കാത്ത തരത്തിൽ ഫ്രണ്ട് ഓഫീസ് കൗണ്ടർ സംവിധാനം ഏർപ്പെടുത്തണമെന്നും രജിസ്ട്രേഷൻ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക