കോഴിക്കോട്: വ്യാജ രേഖ കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്.
വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു.
ഇതിനു പിന്നാലെയാണ് കസ്റ്റിഡിയിലെടുത്തത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക