ബാലതാരമായി വന്ന് തെലുങ്ക് – തമിഴ് സിനിമകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഹന്‍സിക മോട്ടുവാണി. അടുത്തിടെയാണ് സൊഹയീല്‍ കതൂരിയയുമായുള്ള വിവാഹം നടന്നത്. നടിയുടെ വിവാഹം ഹോട്സ്റ്റാര് ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാണ് നടി.
ഇന്ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടി പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാണ്. ‘ഇന്നും എല്ലാ ദിവസവും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു’,- എന്ന് എഴുതി കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക