ഡ്രൈവിംഗ് പോലെ മമ്മൂട്ടിക്ക് ഹരമുള്ള മേഖലകളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. മമ്മൂട്ടി പകര്‍ത്തിയ സിനിമയിലെ പല സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ പല കാലങ്ങളിലായി ശ്രദ്ധ നേടിയിട്ടുണ്ട്. ഒപ്പം മമ്മൂട്ടി ക്ലിക്ക് ചെയ്യുന്നതിന്റെ പല ചിത്രങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ട് ഇത്തവണ എത്തിയത് കുഞ്ചാക്കോ ബോബനാണ്. അങ്ങനെ ഭാഗ്യം ലഭിച്ചവരുടെ കൂട്ടത്തില്‍ താനും ഉണ്ടെന്നാണ് കുഞ്ചാക്കോ ബോബനും പറയുന്നത്. മമ്മൂട്ടി തന്റെ ഫോട്ടോ എടുക്കുന്ന വീഡിയോ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ആരാധകര്‍ക്കായി വീഡിയോ പങ്കിട്ടത്.
മമ്മൂട്ടി ഫോട്ടോ എടുക്കുന്ന വീഡിയോ പങ്കുവച്ചാണ് ആ അപൂര്‍വ നിമിഷത്തെക്കുറിച്ച് ചാക്കോച്ചന് പ്രേക്ഷകരെ അറിയിച്ചത്. ദ് മെഗാ ഷൂട്ടര്‍, എന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു ഫാന്‍ ബോയ് നിമിഷം എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ വിഡിയോ പങ്കുവച്ചത്. ക്യാമറയ്ക്ക് പോസ് ചെയ്യുകയും ക്ലിക്കിന് ശേഷം അത് ആസ്വദിക്കുകയും ചെയ്യുന്ന ചാക്കോച്ചനെ വീഡിയോയില്‍ കാണാം.
ഇതിന് മുന്‍പ് മകന് ഇസഹാഖിന്റെ ഫോട്ടോ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രവും ചാക്കോച്ചന് പങ്കുവച്ചിരുന്നു. അതെല്ലാം സോഷല്‍മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക