ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി ന്യൂയോർക്കിൽ എത്തിയത്. പ്രധാന മന്ത്രി താമസിക്കുന്ന ന്യൂയോർക്കിലെ ഹോട്ടലിന് മുൻപിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരാണ് എത്തിയത്.
അഞ്ച് ദിവസത്തെ അമേരിക്കൻ പര്യടനത്തിന് ശേഷം മോദി ഈജിപ്തും സന്ദർശിക്കും. പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിൽ ഔദ്യോഗിക വിരുന്നോടെയാണ് സ്വീകരിക്കുക. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വെച്ചാണ് അമേരിക്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച.
അമേരിക്കയിൽ നിന്ന് ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ചും സെമി കണ്ടക്ടറുകൾ, ജെറ്റ് എഞ്ചിനുകൾ എന്നിവയുടെ നിർമാണം സംബന്ധിച്ചും നിർണായക തീരുമാനങ്ങൾ ജോ ബൈഡനുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക