കണ്ണൂര്: അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട് ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹരജി ഇന്ന് ബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തും.
ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്ന സംഭവം നേരത്തെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
അടുത്ത ദിവസം ശ്രദ്ധയിൽ പെടുത്താൻ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടെങ്കിലും പിറ്റേ ദിവസവും വാദം കേൾക്കാൻ കോടതി കൂട്ടാക്കിയിരുന്നില്ല. അതിനു ശേഷവും നായ്ക്കളുടെ ഉപദ്രവം വർദ്ധിച്ചതോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ നേരത്തെ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക