വാട്ട്സാപ്പിൽ സ്പാം കോളുകൾ വരുന്നതിനെ കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. അത്തരത്തിലുള്ള കോളുകൾ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ ഇത് ലഭ്യമാകുന്നത്.
ആൻഡ്രോയിഡ് ,ഐഒഎസ് വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. പ്രൈവസി സെറ്റിങ്സ് മെനു വഴി ഉപയോക്താവിന് അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഓട്ടോമാറ്റിക്കലി മ്യൂട്ടാക്കാനാകും.
ഇതിനായി വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറോ, ആപ്പിൾ ആപ്പ് സ്റ്റോറോ വഴി അപ്ഡേറ്റ് ചെയ്യാം.
ഗ്യാലക്സി S23 അൾട്രാ, റിയൽമീ 11 പ്രൊ+ എന്നിവ പോലുള്ള ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. ഇതിനായി മെനുവിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സെറ്റിങ്സിൽ പ്രൈവസി ക്ലിക്ക് ചെയ്യുക. അതിൽ നിന്ന് “അജ്ഞാത കോളർമാരെ മ്യൂട്ടാക്കുക” എന്ന ഓപ്ഷൻ ഓണാക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക