ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ് – ഷിജു, പാറയിൽ വീട്, നീണ്ടകര’ ജൂൺ 23 അർധരാത്രി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിൽ അജു വർഗീസ്, ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ജൂൺ, മധുരം എന്നീ ചിത്രങ്ങളൊരുക്കിയ അഹ്മദ് കബീറാണ് ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായായ വെബ് സീരിസ് ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് കേരള ക്രൈം ഫയൽസ് നിർമിച്ചിരിക്കുന്നത്.
അന്വേഷണാത്മക പോലീസ് നടപടിക്രമങ്ങളുടെ ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുന്ന കേരള ക്രൈം ഫയൽസ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെയുള്ള ഭാഷകളിലാണ് പുറത്തിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക