ലോകമെമ്പാടുമുള്ള വിജയ് ഫാൻസ് കാത്തിരിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം വിജയ് യുടെ ജന്മദിനത്തില് പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ വിജയ്യുടെ ശബ്ദത്തിലുള്ള ‘നാ റെഡി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ ലിയോ ടീം പുറത്തുവിട്ടു.
ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു.
“ഇന്ത പാടലൈ പാടിയവര്‍ ഉങ്കള് വിജയ് ” അഡ്വാൻസ് ജന്മദിനാശംസകൾ നേരുന്നു, ലോകേഷ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക