ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ എന്തും കഴിക്കാനും പാടില്ല. ചില ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ രാവിലെ കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷം ചെയ്യും. അത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചറുമറിയാം.
നെയ്യ്. ശുദ്ധമായ പശുവിൻ പാലിൽ നിന്ന് തയ്യാറാക്കിയ നെയ്യ് പ്രോട്ടീനുകളാൽ സമൃദ്ധമാണെന്ന് നമുക്കറിയാം. ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ തുടങ്ങി നിരവധി ഘടകങ്ങൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ പേശികളും എല്ലുകളുമെല്ലാം ശക്തമാക്കാനും മറ്റ് പല ആന്തരിക അവയവങ്ങളെയും ബലപ്പെടുത്താനും അത്യാവശ്യമായ പോഷകങ്ങളാണ് നെയ്യിലടങ്ങിയിട്ടുള്ളത്. ഇവ ചർമ്മത്തിന് ഈർപ്പവും പ്രദാനം ചെയ്യുന്നു.
ഉണക്കമുന്തിരി.വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും.
ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്.
ബദാം. പ്രോട്ടീനും അയേണും ഫോസ്ഫറസും ഫൈബറും ധാരാളം അടങ്ങിയതാണ് ബദാം. കുതിര്‍ത്ത ബദാം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ബിപി നിയന്ത്രിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും.
ഉലുവ. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയതാണ് ഉലുവ. ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ നാരുകൾ വർധിപ്പിക്കുകയും അവയുടെ ഗുണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും ന്യൂട്രീഷ്യന്മാര് പറയുന്നു. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും.
ആപ്പിൾ. ആപ്പിളില്‍ തന്നെ അഞ്ചു ഗ്രാമോളം ഫൈബറുണ്ട്. അത് മലബന്ധം തടയാന്‍ സഹായിക്കും. രാവിലെ ആപ്പിള്‍ കഴിക്കുന്നതാണ് നല്ലത്.
ഓട്സ്. കലോറിയും കൊളസ്ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്. പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടില്ല.ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്സ് ഏറെ ഗുണകരമാണ്. മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിക്കാനും സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക