മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഗോകുൽ ദാസിന്റെ മരണകാരണമാണ് എച്ച്1എൻ1 എന്ന് കണ്ടെത്തിയിരിക്കുന്നത്.
ഈ മാസം 19നാണ് കടുത്ത പനിയെ തുടർന്ന് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് 24മണിക്കൂറിനുള്ളിൽ കുട്ടി മരിച്ചു. ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായതിനാൽ ഇതിലേതെങ്കിലും ഒന്നായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ധർ കരുതിയിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തിയതോടെ മരണകാരണം എച്ച്1എൻ1 എന്ന് വ്യക്തമാകുകയായിരുന്നു. മ
പ്രതികരിക്കാൻ ഇവിടെ എഴുതുക