ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയതായി കസ്റ്റംസ്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തു.
ബാങ്കോക്കിൽ നിന്നെത്തിയ നാലുപേരിൽ നിന്നാണ് ആദ്യം സ്വർണം പിടികൂടിയത്. ഇതിൽ രണ്ട് പേർ ചൊവ്വാഴ്ചയും ബാക്കിയുള്ളവർ ബുധനാഴ്ചയുമാണ് എത്തിയത്. വിശദമായ പരിശോധനയിൽ ഇവരിൽ നിന്ന് 2.09 കോടി രൂപ വിലമതിക്കുന്ന 4 കിലോ സ്വർണം (ഓരോ യാത്രക്കാരനിൽ നിന്നും ഒരു കിലോ) കണ്ടെടുത്തതായി പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നിന്ന് എത്തിയ മറ്റൊരാളിൽ നിന്നും സ്വർണം പിടികൂടിയതായും കസ്റ്റംസ് അറിയിച്ചു. ഇയാളിൽ നിന്ന് 1.25 കിലോ സ്വർണം കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക