താര സംഘടനയായ അമ്മ ഇടപെട്ടതോടെ സിനിമ സംഘടനകൾ നടൻ ഷൈൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഒരേസമയം ഒന്നിലധികം നിർമ്മാതാക്കൾക്കും സംവിധായകർക്കും ഡേറ്റ് നൽകുന്നു എന്ന ഷൈൻ നിഗത്തിന് എതിരെയുള്ള പരാതിയിൽ താര സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് തീരുമാനം കൈകൊണ്ടത്. സിനിമയുടെ പ്രമോഷൻ വർക്കുകളിലോ ഡബ്ബിങ്ങിലോ ഷൈൻ കൃത്യമായി പങ്കെടുക്കുന്നില്ല എന്ന പരാതിയും ഷൈൻ നിഗത്തിനെതിരെ ഉന്നയിച്ചിരുന്നു.
ആർ ഡി എക്സ് എന്ന നഹാസ് ഹിദായ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്നിന്റെ വേഷവുമായി ബന്ധപ്പെട്ടാണ് പരാതിക്കിടയാക്കിയ സംഭവങ്ങൾ തുടങ്ങുന്നത്. ഇതിനുമുൻപും ദീർഘകാലം വിവാദങ്ങളിൽപ്പെട്ട് സിനിമാരംഗത്ത് വിലക്ക് നേരിട്ട നടനാണ് ഷെയ്ൻ നിഗം. വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഷെയ്ൻ നിഗം അമ്മയെ സമീപിച്ചിരുന്നു. തനിക്കെതിരെ നിർമ്മാതാവ് സോഫിയ പോൾ ഉയർത്തിയ ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ് എന്നാണ് താരം പറഞ്ഞത്. ഇനിയുള്ള ആറുമാസ കാലം ഡേറ്റ് നൽകുന്നത് അടക്കമുള്ള ഷൈൻ നിഗത്തിന്റെ എല്ലാ കാര്യങ്ങളും അമ്മ സംഘടനയുടെ മേൽനോട്ടത്തിൽ ആകും നടക്കുക.
അമ്മ സംഘടനയിൽ പുതിയതായി 25 ഓളം പേർ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെ ഏഴുപേർക്ക് പുതിയതായി അംഗത്വം നൽകിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക