ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓസ്ലറി’ ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. ആൾക്കൂട്ടത്തിൽ രണ്ട് പൊലീസുകാർക്ക് നടുവിലായി മാസായി നടന്നടുക്കുന്ന ജയറാമിനെ പോസ്റ്ററിൽ കാണാം. അൽപം പ്രായം തോന്നിപ്പിക്കുന്ന ലുക്കാണ് ജയറാമിന്.
‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റർടെയ്നർ ആയിരിക്കുമെന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നു. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രൺധീർ കൃഷ്ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക