കൊച്ചി: കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മഹേഷ് തന്റെ ആരോഗ്യസ്ഥിതി പങ്കുവെച്ചത്. പഴയതിനേക്കാൾ ഊർജ്ജസ്വലനായി തിരിച്ചുവരുമെന്നും അന്നും ഇതുപോലെ കൂടെയുണ്ടാകണമെന്നും മഹേഷ് പറഞ്ഞു.
നടനും മിമിക്രിതാരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിനും ഗുരുതരമായി പരിക്കേറ്റത്. മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു കൂടുതൽ പരിക്കേറ്റത്. ഒമ്പതുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയകൾക്കായിരുന്നു മഹേഷ് വിധേയനായത്.
‘എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. മിമിക്രി വേദിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. കുറച്ച് നാളത്തേക്ക് ഞാൻ വേദിയിൽ ഉണ്ടാകില്ല. വിശ്രമം ആവശ്യമാണ്.ആരും വിഷമിക്കരുത്.പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചുവരും. അപ്പോഴും നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാകണം..’..ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച മഹേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക