ദുല്‍ഖര്‍ സൽമാൻ നായകനായി ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടറുകളെ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
പീപ്പിള്‍ ഓഫ് കൊത്ത എന്ന വീഡിയോയില്‍ സിനിമയിലെ ഒരോ താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. ചിത്രത്തില്‍ ഷബീര്‍ കണ്ണന് എന്ന വേഷത്തിലാണ് എത്തുന്നത്. തമിഴ് താരം പ്രസന്ന ഷാഹുല്‍ ഹസനായും, ഐശ്വര്യ ലക്ഷ്മി താരയായും, മഞ്ജു ആയി നൈല ഉഷ, രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ് എന്നിങ്ങനെയാണ് എത്തുന്നു.
ഗോകുല്‍ സുരേഷ് ടോണി എന്ന വേഷത്തില്‍ എത്തുമ്പോള്‍ ഷമ്മി തിലകന് രവി എന്ന വേഷത്തില്‍ എത്തുന്നു. ശാന്തി കൃഷ്ണ അടക്കമുള്ളവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അവസാനമാണ് കിംഗ് ഓഫ് കൊത്തയായി ദുല്‍ഖറിനെ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക