അന്ന ബെന്നും അർജുൻ അശോകനും ഒന്നിച്ച ചിത്രം ‘ത്രിശങ്കു’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി. മെയ് 26ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇന്നലെ (ജൂൺ 23) അർധരാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ ഉണ്ട്.
ബോളിവുഡ് ചിത്രങ്ങളായ ‘ജോണി ഗദ്ദാർ’, ‘അന്താധുൻ’, ‘മോണിക്ക, ഓ മൈ ഡാർലിംഗ്’ എന്നീ സിനിമകളുടെ നിർമാതാക്കളായ മാച്ച്ബോക്സ് ഷോട്ട്സ് ആദ്യമായി മലയാളത്തിൽ ഒരുക്കിയ സിനിമയാണ് ത്രിശങ്കു. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്തത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക