മികച്ച മോഡൽ സ്മാർട്ട്ഫോണുകൾ നിരവധി അവതരിപ്പിച്ചിട്ടുള്ള റെഡ്മി ഇപ്പോൾ പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. റെഡ്മി 12സി യുടെ പുതിയ വേരിയന്റാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും ആണ് പുതിയ മോഡലിന്റെ പ്രത്യേകത.
2 വേരിയന്റുകളിൽ ലഭ്യമായിരുന്ന റെഡ്മിയുടെ സ്മാർട്ട് ഫോൺ ഇനി മുതൽ മൂന്നു വേരിയന്റുകളിൽ ലഭ്യമാകും. മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, റോയൽ ബ്ലൂ, ലാവണ്ടർ പർപ്പിൾ എന്നിങ്ങനെ നാലു നിറങ്ങളിലാണ് റെഡ്മി സ്മാർട്ട്ഫോൺ ലഭ്യമാക്കുക. ഇപ്പോൾ പുറത്തിറങ്ങിയ പുതിയ വേരിയന്റിന് 9999 രൂപയാണ് വില വരുന്നത്. 1600* 720 പിക്സൽ റെസൊല്യൂഷൻ ഉള്ള 6.71 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേ, ഡ്യൂവൽ നാനോ സിം കാർഡ് സപ്പോർട്ട്, എന്നിവയാണ് ഈ സ്മാർട്ട് ഫോണിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക