യുഎസിലെ ഓഹായോയിൽ തോക്കെടുത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. ഗർഭിണിയായ അമ്മ മരണപ്പെട്ടു. എട്ടുമാസം ഗർഭിണിയായിരുന്ന ലോറ(31)യാണ് മരണപ്പെട്ടത്. വീട്ടിൽ സൂക്ഷിച്ചിരുന്ന കൈ തോക്ക് കുട്ടി എടുത്തു കളിക്കുന്നത് ലോറ ശ്രദ്ധിച്ചിരുന്നില്ല. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെടിയുതിർക്കുകയും ലോറക്ക് വെടിയേൽക്കുകയും ആയിരുന്നു. വെടിയേറ്റ കാര്യം ലോറ തന്നെയാണ് ഭർത്താവിനെയും പോലീസിനെയും അറിയിച്ചത്.
പോലീസ് എത്തി ലോറയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. പക്ഷേ ഗർഭസ്ഥശിശുവിന്റെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ ആയില്ല. തോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക