വിൻസൺ തോമസ്, സജി മംഗലത്ത് എന്നിവരുടെ സംവിധാന മികവിൽ കുട്ടികളുടെ സുരക്ഷിതത്വം പ്രമേയമാക്കി തിയേറ്ററുകളിൽ എത്തിയ ‘ആദിയും അമ്മുവും’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളോടുള്ള ആരാധന കൊണ്ട് അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നു പെടുന്ന പ്രശ്നങ്ങളും ഒക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആദി, ആവ്നി,ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ, ബാലാജി ശർമ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ, എസ്.പി. മഹേഷ്, അജിത് കുമാർ, അഞ്ജലി നായർ, ഷൈനി.കെ.അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വിൽസൺ തോമസ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും നിർവഹിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക