ബദാം ദിവസവും കഴിക്കുന്നത് കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഹൃദ്രോഗ, സ്ട്രോക്ക് മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും.
ഫോളിക് ആസിഡ് ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത് നല്ലതാണ്. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച്, ഇന്‍സുലിന്റെ അളവ് ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്.
തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് കായിക ബലം വര്‍ദ്ധിക്കുന്നതിന് കാരണമാകും. ബദാം അരച്ചെടുത്ത് പാലില്‍ ചേര്‍ത്ത് ദിവസവും മുഖത്ത് തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക. ചര്‍മ്മം തിളങ്ങും.
ദിവസേന 42 ഗ്രാം ബദാം കഴിച്ചാൽ ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കഴിയുമെന്ന് പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ബദാം ഹൃദ്രോഗത്തെ തടയാൻ ഫലപ്രമാണെന്ന വിലയിരുത്തലുള്ളത്.
ഹൃദയ സംബന്ധമായ അസുഖങ്ങളെ (Cardiovascular diseases- C V D) കുറിച്ച് അവബോധം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള അതിന്റെ ആഘാതം ഇല്ലാതാക്കുന്നതിനുമായി എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. സിവിഡി എന്ന ശക്തമായ കൊലയാളിയാണ് ആഗോളതലത്തിൽ മരണങ്ങളുടെ പ്രധാന കാരണം. 2030-ഓടെ ഏറ്റവും കൂടുതൽ ഹൃദയസംബന്ധമായ മരണങ്ങൾ ഇന്ത്യ രേഖപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഈ വർഷത്തെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം ‘ഓരോ ഹൃദയത്തിനും വേണ്ടി ഹൃദയം ഉപയോഗപെടുത്തുക’ എന്നതാണ്.
കോവിഡ് മഹാമാരി നമ്മുടെ ഭക്ഷണ രീതിയെയും ജീവിതരീതിയെയും തിരിഞ്ഞുനോക്കാനും ചിന്തിക്കാനും സമയം നൽകി. ‘നിങ്ങൾ എന്ത് കഴിക്കുന്നുവോ, അതാണ് നിങ്ങൾ’ എന്ന വിശ്വാസം ആരോഗ്യകരവും ആരോഗ്യകരവുമായിരിക്കാൻ ഭക്ഷണം വഹിക്കുന്ന അവിഭാജ്യ പങ്ക് എടുത്തുകാട്ടുന്നതാണ്.
ബദാം ലഘുഭക്ഷണമാക്കുന്നത് വയറിലെ കൊഴുപ്പും അരക്കെട്ടിലെ അമിതവണ്ണവും കുറയ്ക്കുന്നു, അത് വഴി ഹൃദ്രോഗ സാധ്യത ഘടകങ്ങളും. ശ്രദ്ധാപൂർവ്വവും ആരോഗ്യകരവുമായ ഭക്ഷണക്രമം ക്രമീകരിക്കണമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു. വൈവിധ്യമാർന്ന പോഷകങ്ങളുടെ ഉറവിടവും ഹൃദയത്തിന് ആരോഗ്യകരമായ ലഘുഭക്ഷണവുമായ ബദാം ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ഹൃദ്രോഗ സാദ്ധ്യതകൾ ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക