പശ്ചിമബംഗാൾ, വടക്കൻ ഒഡിഷ തീരത്തിന് അടുത്തായി രൂപംകൊണ്ട അന്തരീക്ഷ ചെടിയുടെ സ്വാധീനത്താൽ കേരളത്തിൽ നാളെ മുതൽ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ചിലയിടത്ത് ഒറ്റപ്പെട്ട ശക്തമായ മഴപെയ്യാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വരുന്ന ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലായി പെട്ടെന്ന് ന്യൂനമർദ്ദങ്ങളും ചുഴലിയും ഒന്നിനു പിന്നാലെ ഒന്നായി രൂപംകൊള്ളാനുള്ള സാധ്യതയും വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്കുശേഷം നാളെ മുതൽ കാലവർഷം കേരളത്തിൽ ശക്തി പ്രാപിക്കും എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക