ബിജു മേനോനും സുരാജ് വെഞ്ഞാറന്മൂടും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘നടന്ന സംഭവം’ എന്ന പേരിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ. മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അങ്കിത് മേനോനാണ് സംഗീത സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക