ബിജുമേനോൻ,സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണുനാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് “നടന്ന സംഭവം” എന്ന് പേരിട്ടു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ബിജു മേനോനും സുരാജ് വെഞ്ഞാറമൂടിനും പുറമേ ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജേഷ് ഗോപിനാഥ് തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മിനേഷ് മാധവൻ ഛായാഗ്രഹണവും അങ്കിത് മേനോൻ സംഗീതസംവിധാനവും നിർവഹിക്കുന്നു.
നവാഗതനായ സുധീഷ് മോഹനൻ സംവിധാനം ചെയ്ത് ഭാമ അരുൺ നായികയായി എത്തിയ “മദനോത്സവം’ ആണ് സുരാജിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി സഹീദ് അറാഫത്ത് സംവിധാനം ചെയ്ത “തങ്കം” ആണ് ബിജു മേനോൻ ചിത്രമായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക