ഹൈദരബാദ്: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ യുവതി ആത്മഹത്യ ചെയ്തു. ഹൈദരബാദ് സ്വദേശിയായ 32 കാരി സനയാണ് മരിച്ചത്. സനയോട് ഭർത്താവ് മോശമായി പെരുമാറിയെന്നും അയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
അഞ്ച് വർഷം മുമ്പാണ് സന സഹപാഠിയായ ഹേമന്തിനെ വിവാഹം ചെയ്യുന്നത്. ഹേമന്ത് അബിഡ്സ് കൊമേഴ്സ്യൽ സെന്ററിൽ ഡിസ്ക് ജോക്കി (ഡി.ജെ) ആയാണ് ജോലി ചെയ്യുന്നത്. ഡി.ജ ആയിട്ടുള്ള മറ്റൊരു സ്ത്രീയുമായി ഹേമന്ത് വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും സനയുടെ വീട്ടുകാർ പറയുന്നു. ഹേമന്തിനും രക്ഷിതാക്കൾക്കുമെതിരെ പീഡന ആരോപണത്തിൽ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക