മാളികപ്പുറം എഴുതുമ്പോള്‍ മനസ്സില്‍ അയ്യപ്പനായി കണ്ടത് ദിലീപിനെയായിരുന്നെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ള. ദിലീപിനെ മനസില്‍ വെച്ചാണ് തിരക്കഥ എഴുതിയതെന്ന് അഭിലാഷ് പറഞ്ഞു.
ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ട്രെയിലര്‍ ലോഞ്ചുകള്‍ ഏറ്റവും പിറകില്‍ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാൻ. മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയില്‍ എത്തിച്ചത് എന്നും അഭിലാഷ് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക