ചന്ദു മൊണ്ടേത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നാഗ ചൈതന്യയും കീര്‍ത്തി സുരേഷും ഒന്നിച്ചഭിനയിക്കുന്നതായി റിപ്പോർട്ട്. നേരത്തെ മഹാനടി എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്.
തെലുഗു സൂപ്പര്‍താരം നാഗ ചൈതന്യ സംവിധായകന് ചന്ദു മൊണ്ടേത്തിയുടെ പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബോക്സോഫിസ് വിജയമായിരുന്ന ‘പ്രേമം സവ്യസാചി’ എന്ന സിനിമയ്ക്ക് വേണ്ടിയും ചന്ദു മൊണ്ടേത്തിയും നാഗ ചൈതന്യയും ഒന്നിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഇരുവരും ഒരുമിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയായെത്തുന്നത്. അതേസമയം, ഇത് രണ്ടാം തവണയാണ് കീര്‍ത്തി സുരേഷും നാഗ ചൈതന്യയും ഒന്നിക്കുന്നത്. നേരത്തെ ‘മഹാനടി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക