പ്രമുഖ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രചരിച്ചിക്കുന്നതാണ്. എന്നാൽ ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
ഇപ്പോഴിതാ ഇരു താരങ്ങളും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങള്‍ അവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞോ എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴേ കമന്റിലൂടെ ചോദിക്കുന്നത്.
രണ്ട് ചിത്രങ്ങളിലാണ് വിജയ്യും രശ്മികയും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. 2018ല്‍ പരശുറാം സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ഗീത ഗോവിന്ദം, 2019ല്‍ ഭരത് കമ്മ സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷൻ ഡ്രാമ ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഈ താരജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക