ന്യൂഡൽഹി: ആദിപുരുഷ് സിനിമയുടെ നിർമ്മാതാവ്, സംവിധായകൻ, രചയിതാവ് എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സിനിമ സംഘടനയുടെ കത്ത്. ആൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനാണ് കത്തയച്ചത്.
ആദിപുരുഷിന്റെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തും അയിച്ചിട്ടുണ്ട്. രാമായണത്തെ അടിസ്ഥാനമാക്കിയെന്ന് പറഞ്ഞ് എടുത്ത ഈ സിനിമ ശ്രീരാമന്റെയും ഹനുമാന്റെയും പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയും ഹിന്ദുക്കളുടെയും സനാതന ധർമ്മത്തിന്റെയും മതവികാരങ്ങളെയു വ്രണപ്പെടുത്തുകയും ചെയ്യുന്നു എന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.
ഹിന്ദു പുരാണമായ രാമായണത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് ആദിപുരുഷ് ചിത്രീകരിച്ചത്. സിനിമക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആദിപുരുഷിന് യു സർട്ടിഫിക്കറ്റാണ് നൽകിയത്. സിനിമയിൽ ചില മാറ്റങ്ങൾ വരുത്തിയതിന് ശേഷമായിരുന്നു സർട്ടിഫിക്കറ്റ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക